വീട്ടില്‍ മാനിറച്ചി: മൂന്നു പേര്‍ക്ക് തടവും പിഴയും

മഞ്ചേരി: വീട്ടില്‍നിന്നു മാനിറച്ചി പിടികൂടിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് മഞ്ചേരി ഫോറസ്റ്റ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. തമ്പുരാട്ടിക്കല്ല് പൂപ്പറ്റ സൈനുല്‍ ആബിദ് (42), എടക്കര കാട്ടുങ്ങല്‍ അക്കരപറമ്പില്‍ മുഹമ്മദ് ബഷീര്‍ (51), നാരോക്കാവ് വെട്ടുകുഴിയില്‍ ഷിജു (44) എന്നിവരെയാണ് ശിക്ഷിച്ചത്.ഒരു മാസം തടവും ആയിരം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടയ്ക്കാത്തപക്ഷം രണ്ടുമാസത്തെ അധികതടവ് അനുഭവിക്കണം. നാലാംപ്രതി അമ്പുട്ടാന്‍പൊട്ടിയിലെ പി.ഉമ്മറിനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വിട്ടയച്ചു. അഞ്ചാം പ്രതി ഫിലിപ്പോസ് വിചാരണയ്ക്കു ഹാജരാകാത്തതിനാല്‍ ഇയാള്‍ക്കെതിരേയുള്ള കേസ് പിന്നീട് പരിഗണിക്കും. 2013 ഒക്‌ടോബര്‍ 28നു മുണ്ടേരി വനത്തില്‍ അതിക്രമിച്ചുകയറി മാനിനെ വേട്ടയാടിയെന്നാണ് വഴിക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ചാര്‍ജ് ചെയ്ത കേസ്. പ്രോസിക്യൂഷനു വേണ്ടി ബി. ഉമ്മര്‍ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →