മറയൂര്‍: ചന്ദനസംരക്ഷണ ജോലിക്കിടെ കുഴഞ്ഞുവീണ വനംവകുപ്പ് വാച്ചര്‍ മരിച്ചു. മറയൂര്‍ പത്ത് വീട് സ്വദേശി സുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്. 15 വര്‍ഷത്തോളമായി മറയൂര്‍ ചന്ദന ഡിവിഷനില്‍ താല്‍ക്കാലിക വാച്ചറായി ജോലി ചെയ്തു വന്നിരുന്നു.
നാല് ദിവസം മുന്‍പ് രാത്രിയില്‍ ചന്ദന സംരക്ഷണ ജോലിക്കിടെ കുഴഞ്ഞുവീണു. ഉടന്‍തന്നെ വനപാലകര്‍ മറയൂരില്‍ സ്വകാര്യ ആശുപത്രിയിലെ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം ഉദുമല്‍പേട്ടയിലും പിന്നീട് കോയമ്പത്തൂരിലുമായി ചികിത്സയില്‍ കഴിയവേയാണ് തിങ്കളാഴ് (28.11.22) വൈകിട്ട് മരണപ്പെട്ടത്. മൃതദേഹം ഇന്ന് മറയൂര്‍ എത്തിച്ച് സംസ്‌കരിക്കും. ഭാര്യ ഉഷ. മകള്‍ വിജയജ്യോതി