കോവിഡ് നിയന്ത്രണം: ചൈനയില്‍ തെരുവിലിറങ്ങി ജനം

ബെയ്ജിങ്: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രങ്ങള്‍ക്കെതിരേ ചൈനയില്‍ തുടങ്ങിയ പ്രതിഷേധം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രതിഷേധം. ഇതേത്തുടര്‍ന്ന് നഗരങ്ങളില്‍ കൂടുതല്‍ സുരക്ഷാ നടപടിക്ക് ഷി ചിന്‍പിങ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബെയ്ജിങ്, ഷാങ്ഹായി, വുഹാന്‍, നന്‍ജിങ് നഗരങ്ങളിലാണ് ജനം തെരുവിലിറങ്ങിയത്. ഷാങ്ഹായിയില്‍ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടി. ഈ വര്‍ഷമാദ്യം ഷാങ്ഹായിയില്‍ മാസങ്ങളോളം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവരുമെന്ന് സിന്‍ജിയാങ് പ്രവിശ്യാസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഉറുമ്ഖിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ അഗ്‌നിബാധയില്‍ 10 പേര്‍ മരിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്.

മാസങ്ങളായി കടുത്ത നിയന്ത്രണത്തിലായിരുന്നു സിന്‍ജിയാങ്. ജില്ലകള്‍ക്ക് പുറത്തുപോകുന്നത് മാസങ്ങള്‍ക്കുമുമ്പേ ഇവിടെ നിരോധിച്ചിരുന്നു. പൊതു ഗതാഗത സംവിധാനം ഉടന്‍ പുനരാരംഭിക്കുമെന്നും പ്രവിശ്യാ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക രാജ്യങ്ങളില്‍ ഇപ്പോള്‍ സീറോ കോവിഡ് പോളിസി തുടരുന്ന കുറച്ചുരാജ്യങ്ങളിലൊന്നാണ് ചൈന. ക്വാറെന്റെന്‍ ചട്ടങ്ങള്‍ ഇപ്പോഴും ഇവിടെ കര്‍ശനമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →