ഒരോവറില്‍ 7 സിക്സറുകള്‍ പറത്തി ഋതുരാജ് ഗെയ്ക്വാദ്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി മഹാരാഷ്ട്രയുടെ ഋതുരാജ് ഗെയ്ക്വാദ്.ഉത്തര്‍ പ്രദേശിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരോവറില്‍ ഏഴു സിക്‌സറുകളാണ് ഗെയ്ക്വാദ് പറത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം ഒരോവറില്‍ തുടര്‍ച്ചയായി ഏഴ് സിക്‌സറുകള്‍ അടിക്കുന്നത്. 159 പന്തില്‍ 16 സിക്സറുകളും 10 ഫോറുകളുമടക്കം 220 റണ്ണെടുത്ത ഋതുരാജ് പുറത്താകാതെ നിന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരമെന്ന റെക്കോഡും ഋതുരാജ് സ്വന്തമാക്കി. ധാക്ക പ്രീമിയര്‍ ഡിവിഷന്‍ മത്സരത്തില്‍ ഒരോവറില്‍ 39 റണ്‍ നേടിയ സിംബാബ്വേയുടെ എല്‍ട്ടണ്‍ ചിഗുംബരയുടെ റെക്കോഡാണു തകര്‍ന്നത്. ശിവാ സിങ് എറിഞ്ഞ 48-ാം ഓവറിലാണു ഋതുരാജ് റെക്കോഡിട്ടത്. മഹാരാഷ്ട്ര മത്സരത്തില്‍ 58 റണ്ണിനു ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത അവര്‍ അഞ്ചിന് 330 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.പി. 272 റണ്ണിന് ഓള്‍ഔട്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →