സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനം ആരംഭിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. നാഷണൽ ആയുഷ്മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തുരുത്തിക്കര ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം. കാരിക്കോട് യുപി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന് കീഴിൽ അഞ്ചു വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. കാരിക്കോട് യുപി സ്കൂൾ, പുളിക്കമാലി ഗവൺമെൻ്റ് സ്കൂൾ, മുളന്തുരുത്തി ഗവൺമെൻ്റ് സ്കൂൾ, പെരുമ്പള്ളി യുപി സ്കൂൾ, തുരുത്തിക്കര ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. യോഗ ട്രെയിനർ നിള കൃഷ്ണൻ പരിശീലിപ്പിക്കും.
ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതീഷ്. കെ ദിവാകരൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി, സ്കൂൾ പ്രധാന അധ്യാപിക ബിന്ദു കുര്യാക്കോസ്, പിടിഎ പ്രസിഡൻ്റ് ലിനി ബിജു, വാർഡ് മെമ്പർമാരായ ലിജോ ജോർജ്, ജോയൽ കെ ജോയ്, മെഡിക്കൽ ഓഫീസർ ലിജി പങ്കെടുത്തു.