ശ്രദ്ധ വാക്കറുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് മനശാസ്ത്ര ഡോക്ടറെ വീട്ടിലെത്തിച്ചതായി പോലീസ്

ന്യൂഡല്‍ഹി: കാമുകി ശ്രദ്ധ വാക്കറിന്റ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കൊലപാതകിയായ അഫ്താബ് അമിന്‍ പുനെവാല മനശാസ്ത്ര ഡോക്ടറെ വീട്ടിലെത്തിച്ചതായി പോലീസ് കണ്ടെത്തി.

ശ്രദ്ധയെ കണ്ടെത്തിയ അതേ പ്ലാറ്റ്‌ഫോമായ ”ബംബിള്‍” ഡേറ്റിങ് ആപ്ലിക്കേഷനിലൂടെയാണ് അയാള്‍ ഡോക്ടറെയും പരിചയപ്പെട്ടത്. അഫ്താബ് ഈ ആപ്ലിക്കേഷനിലൂടെ നിരവധി സ്ത്രീകളെ പരിചയപ്പെട്ടതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ഡേറ്റിങ് ആപ്ലിക്കേഷനു കത്തെഴുതിയിരുന്നു. കൊലപാതകത്തിലേക്കു നയിച്ച സംഭവവികാസങ്ങള്‍, വാക്കറുമായുള്ള പ്രതിയുടെ ബന്ധം, അവരുടെ ബന്ധം തകരാനുണ്ടായ കാരണം, ശരീരഭാഗങ്ങള്‍ വലിച്ചെറിഞ്ഞ സ്ഥലം, ഉപയോഗിച്ച ആയുധം തുടങ്ങി കേസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ നുണപരിശോധനയില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാളുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കാനായിരുന്നു നുണപരിശോധയുടെ ഉദ്ദേശമെന്നും രണ്ട് മൂന്ന് ദിവസത്തിനകം ഇതിന്റെ ഫലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ അഫ്താബിനെ ഡല്‍ഹി കോടതി 13 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേ സമയം, കൊലപാതകത്തില്‍ അഫ്താബിന്റെ പിതാവ് അമീനു പങ്കുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൊലപാതകത്തോടടുത്ത ദിവസങ്ങളില്‍ അഫ്താബ് പതിവായി പിതാവിനെ ഫോണില്‍ വിളിച്ചതായി തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് അമീനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →