ദോഹ: സൂപ്പര്‍ താരം നെയ്മറില്ലാതെ ബ്രസീല്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ജിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റതാണ് നെയ്മറിന് തിരിച്ചടിയായത്. വലത് കണങ്കാലിനാണ് പരുക്കേറ്റത്.
പരുക്കേറ്റ ശേഷവും 11 മിനിറ്റ് നെയ്മര്‍ കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. കളിക്കാനാകാതെ വന്നതോടെയാണ് കോച്ച് ടിറ്റെ നെയ്മറെ പിന്‍വലിച്ചത്. സെര്‍ബിയന്‍ താരം മിലെന്‍ കോവിച്ചിന്റെ ടാക്ലിങ്ങിനെയാണ് നെയ്മറിന് പരുക്കേറ്റത്. നെയ്മറെ പിന്‍വലിച്ച് ബ്രസീല്‍ ആന്റണിയെ കളത്തിലിറക്കി. ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും ആദ്യ മത്സരം ജയിച്ചിരുന്നു. കാമറൂണിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് തോല്‍പ്പിച്ചത്. ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു സെര്‍ബിയയെ തോല്‍പ്പിച്ചു. ഇന്നു ജയിക്കുന്ന ടീമിന് രണ്ടാം റൗണ്ടില്‍ കടക്കാം. ബ്രസീലിനും സ്വിറ്റ്‌സര്‍ലന്‍ഡിനും മൂന്ന് പോയിന്റ് വീതമാണ്. ഗോള്‍ കണക്കില്‍ ബ്രസീലാണു മുന്നില്‍