കണ്ണൂര്‍: കേരളത്തില്‍ കഴിഞ്ഞ ഒമ്പതുമാസത്തിനിടെ 1,30,80,000 ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.ഡി.പിയുടെ പുതിയ കണക്കിലാണ് ടൂറിസത്തിന് കേരളത്തിലുണ്ടായ കുതിപ്പ് വ്യക്തമാക്കിയത്.
ടൂറിസം രംഗത്ത് 120 ശതമാനം വളര്‍ച്ചയുണ്ടായി. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും എത്തിയത്. മത സൗഹാര്‍ദവും ആതിഥേയ മര്യാദയുമാണ് ഇവരെല്ലാം കേരളത്തിന്റെ സവിശേഷമായ കാര്യമായി കണ്ടത്. കേരള ടൂറിസത്തിന്റെ വളര്‍ച്ചയുടെ പ്രധാന കാരണം ഇവിടുത്തെ ജനതയും അമൂല്യസ്വത്തായ മത നിരപേക്ഷതയുമാണെന്നും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികള്‍ ഇപ്പോള്‍ പഴയതു പോലെ വരുന്നില്ല. പക്ഷേ കോവിഡ് സമയത്തേക്കാള്‍ 600 ശതമാനം വര്‍ധനവ് വിദേശ വിനോദ സഞ്ചാരികളുടെ കാര്യത്തിലുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.