സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവ്

കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷകൻ അതത് കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം. കുടുംബശ്രീ അയൽക്കൂട്ടം/ ഓക്‌സിലറി ഗ്രൂപ്പ് അംഗമാകണം. ബി.കോം, ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ) അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 നവംബർ 26ന് 20നും 35 നും മധ്യേ. കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവരാണെങ്കിൽ 45 വയസ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ  ലഭ്യമാക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും വിശദാംശങ്ങളും www.kudumbashree.org  എന്ന വെബ് സൈറ്റിൽ ലഭിക്കും. ഡിസംബർ 12ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2302049.

Share
അഭിപ്രായം എഴുതാം