കിറ്റ്‌സിൽ അക്കാഡമിക് അസിസ്റ്റന്റ്

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക (കരാർ – 6 മാസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

60 ശതമാനം മാർക്കോടെ എം.കോം /എം.ബി.എ. (ഫുൾ ടൈം റഗുലർ) കോഴ്സ് പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി. /പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന) പ്രതിമാസ വേതനം 15,000 രൂപ.

അപേക്ഷകൾ നവംബർ 30നകം ഡയറക്ടർ,  കിറ്റ്‌സ്,  തൈക്കാട്,  തിരുവനന്തപുരം-14  എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2339178, 2329468.

Share
അഭിപ്രായം എഴുതാം