ജയ്പുര്‍: വിവാദമായ ജയ്പുര്‍ കൂട്ടക്കൊലക്കേസില്‍ മന്ത്രവാദി അറസ്റ്റില്‍. സ്കൂള്‍ അധ്യാപകനായ രാഹുല്‍ മീന(32), കാമുകി സോനു കന്‍വര്‍ (31) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് മന്ത്രവാദി ഭലേഷ് ജോഷി (52) അറസ്റ്റിലായത്. ഉദയ്പുരിനു സമീപമുള്ള കാട്ടിലാണ് നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഇരുന്നൂറോളം പേരെയാണു പോലീസ് ചോദ്യം ചെയ്തത്.സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:ഒരു ക്ഷേത്രത്തിലാണു ഭലേഷ് ജോഷിയുടെ താമസം. ഇവിടം സന്ദര്‍ശിക്കുന്നതിനിടെയാണു രാഹുലും സോനുവും അടുപ്പത്തിലായത്. ജീവിത പങ്കാളികളെ ഉപേക്ഷിച്ച് ബന്ധം തുടരാന്‍ ഇരുവരെയും പ്രേരിപ്പിച്ചതും ജോഷിയാണ്.
സോനുവുമായുള്ള ബന്ധം രാഹുലിന്റെ വീട്ടിലറിഞ്ഞതോടെയാണു പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്നു രാഹുലിന്റെ ഭാര്യ ഉപദേശം തേടി ജോഷിയെ സമീപിച്ചു. ഇതറിഞ്ഞു സോനുവും രാഹുലും ജോഷിയെ ഭീഷണിപ്പെടുത്തി. അയാള്‍ക്കെതിരേ പീഡനക്കേസ് നല്‍കുമെന്നും കമിതാക്കള്‍ മുന്നറിയിപ്പ് നല്കി. ഇതോടെയാണു കമിതാക്കളെ ഇല്ലാതാക്കാന്‍ അയാള്‍ നീക്കം തുടങ്ങിയത്. 50 ട്യൂബ് സൂപ്പര്‍ ഗ്ലൂ വാങ്ങുകയാണ് ആദ്യം ചെയ്തത്. പിന്നീട് കമിതാക്കളെ വിളിച്ചുവരുത്തി. വനത്തിനുള്ളില്െലെംഗികമായി ബന്ധപ്പെടാന്‍ അയാള്‍ നിര്‍ദേശം നല്കി. ഇങ്ങനെ ചെയ്താല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു ഉപദേശം.
കമിതാക്കള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അവരുടെ ശരീരത്തിലേക്കു സൂപ്പര്‍ ഗ്ലൂ ഒഴിച്ചു. ബന്ധം ശക്തിപ്പെടാനാണ് അങ്ങനെ ചെയ്യുന്നതെന്നായിരുന്നു വാദം. ഒട്ടിപ്പോയ ശരീരങ്ങള്‍ വേര്‍തിരിക്കാനുള്ള ശ്രമിച്ച രാഹുലിന്റെ കഴുത്തില്‍ അയാള്‍ കത്തികുത്തിയിറക്കി.പിന്നാലെ സോനുവിനെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. പോലീസെത്തുമ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ത്വക്കും അവയവങ്ങളുംവേര്പെട്ട നിലയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

