പിതാവിനെയും മുത്തശ്ശിയെയും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു: ലഹരിക്കടിമയായ യുവാവ് പിടിയിൽ

ന്യൂഡൽഹി: ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് വെസ്റ്റ് ഡൽഹിയിലെ പാലം ഏരിയയിലെ വീട്ടിലാണ് സഹോദരിമാരെയും പിതാവിനെയും മുത്തശ്ശിയെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരിക്കടിമയായ യുവാവാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പോലീസ് അറിയിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.22/11/22 ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പോലീസ് വിവരം അറിഞ്ഞത്. തുടർന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

പ്രതിയെ ബന്ധുക്കളും അയൽക്കാരും ചേർന്ന പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായി അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →