ചാന്‍സലര്‍ പദവി ഒഴിയില്ല: ഗവര്‍ണര്‍

ആലുവ: സംസ്ഥാന സര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല ചാന്‍സലര്‍ പദവി ഒഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ് സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിച്ചത്. നിയമവിരുദ്ധമായി ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കും. കേരളപ്പിറവിക്കു മുമ്പു മുതല്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ചിലര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുകയാണ്. സര്‍വകലാശാലകളില്‍ മുതല്‍ കോര്‍പ്പറേഷനുകളില്‍ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് അനധികൃത നിയമനം നടക്കുന്നതു മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ അതു കുറ്റകരമാണ്. സര്‍വകലാശാലകളിലെ നിയമവിരുദ്ധ നിയമനം അനുവദിക്കില്ല.

യോഗ്യതയുള്ളവരെയാണു നിയമിക്കുന്നതെന്ന് ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തെ വ്യക്തിപരമായി എതിരിടുന്നില്ല. എന്നാല്‍, നിയമനം നിയമപരമായി പരിശോധിക്കും. സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക െവെസ് ചാന്‍സര്‍ലറായി ചുമതലയേറ്റെങ്കിലും ഉദ്യോഗസ്ഥരുടെ നിസഹകരണംമൂലം ബിരുദ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകുന്നില്ലെന്ന ഡോ.സിസ തോമസിന്റെ പരാതി പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →