ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള വ്യക്തി എന്ന റെക്കോര്‍ഡ് ഇനി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് സ്വന്തം. ഇന്‍സ്റ്റാഗ്രാമില്‍ 50 കോടി പേരാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരംകൂടിയായ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നത്. ലോക ജനസംഖ്യയിലെ 10 ശതമാനത്തോളം പേര് ഇന്‍സ്റ്റയില്‍ താരത്തെ പിന്തുടരുന്നുവെന്ന് ചുരുക്കം. ഇത്രയും ഫോളോവേഴ്സിനെ നേടുന്ന ലോകത്തിലെ ആദ്യവ്യക്തിയാണ് ക്രിസ്റ്റ്യാനോ.
ഇന്‍സ്റ്റയില്‍ 50 കോടി ഫോളോവേഴ്സുമായി ക്രിസ്റ്റ്യാനോ റൊണോള്‍ഡോ
