“തന്‍മയി “ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ്

സ്ത്രീകളുടെ ജീവിത പോരാട്ടത്തിന്റ കഥ പറയുന്ന”തന്‍മയി “. എന്ന ചിത്രത്തിന്റെ ടൈറ്റില്‍ , ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.എറണാകുളം അബാദ് പ്ളാസയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് നിര്‍വ്വഹിച്ചു.

നവാഗതനായ സജി കെ പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടീന ഭാട്യയാണ് നായികയാകുന്നത്. ഒപ്പം ട്രയാത്തലന്‍ ചാമ്ബ്യനും അയണ്‍മാന്‍ എന്നറിയപ്പെടുകയും ചെയ്യുന്ന ബിനീഷ് തോമസ്, അലാനി, ബിജു വര്‍ഗീസ്, വി കെ കൃഷ്ണകുമാര്‍ , മായ കൃഷ്ണകുമാര്‍ , നൗഫല്‍ ഖാന്‍ , ലേഖ ഭാട്യ, വിജയന്‍ എങ്ങണ്ടിയൂര്‍, അനീഷ് മാത്യു എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ബാനര്‍ – മാര്‍ക്ക്സ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം -മായ കൃഷ്ണകുമാര്‍ , സംവിധാനം-സജി കെ പിള്ള , കഥ, തിരക്കഥ – എന്‍ ആര്‍ സുരേഷ് ബാബു, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം – കിളിമാനൂര്‍ രാമവര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ലേഖ ഭാട്യ, കല- വിനീഷ് കണ്ണന്‍, ചമയം – ദൃശ്യ, ഡിസൈന്‍സ് – ആനന്ദ് പി എസ് , പി ആര്‍ ഒ- അജയ് തുണ്ടത്തില്‍ എന്നിവർ നിർവ്വഹിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →