യുവാവിന് വെട്ടേറ്റു

ന്യൂമാഹി: സ്വകാര്യ ബസ് ഡ്രൈവറായ യുവാവിനു വെട്ടേറ്റു. വടക്കുമ്പാട് കൂളിബസാറിലെ ലക്ഷ്മിപുരംവീട്ടില്‍ അമ്പാടി എന്ന യശ്വന്തിന് (36) ആണ് വെട്ടേറ്റത്. സാരമായി പരുക്കേറ്റ യശ്വന്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുവിന്റെ സ്വകാര്യ ബസില്‍ ഇടയ്ക്ക് ഡ്രൈവറായി പോകാറുണ്ട്. ഞായറാഴ്ച (20.11.22) ഇടയില്‍പീടികയില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായി എത്തിയതായിരുന്നു. വൈകിട്ട് ആറോടെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ന്യൂ മാഹി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →