നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കുഫോസ് മുന്‍ വിസി സുപ്രീം കോടതിയെ സമീപിച്ചു

കൊച്ചി: കേരള ഫിഷറീസ്-സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചു. യുജിസി ചട്ടം പാലിച്ചില്ലെന്ന വാദം അംഗീകരിച്ച് നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെ റിജി ജോണ്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.എറണാകുളം സ്വദേശിയായ ഡോ. കെ കെ വിജയന്‍, ഡോ. സദാശിവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഡോ. റിജി ജോണിന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നും പുതിയ വിസിയെ തിരഞ്ഞെടുക്കാന്‍ യുജിസി മാനദണ്ഡം അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ കുഫോസ് വി സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. എന്നാല്‍, വിസി നിയമനത്തിന് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →