2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ബിജെപി; സുരേഷ് ഗോപിക്ക് തൃശൂര്‍, വി.മുരളീധരന് തിരുവനന്തപുരം

തിരുവനന്തപുരം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ബിജെപി. തെരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വി.മുരളീധരന്‍ തിരുവനന്തപുരത്തും പി.സുധീര്‍ ആറ്റിങ്ങലിലും കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയിലും സുരേഷ് ഗോപി, സി.കൃഷ്ണകുമാര്‍ എന്നിവര്‍ തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം.

17/11/22 വ്യാഴാഴ്ച നടന്ന കോര്‍ കമ്മിറ്റിയില്‍ പ്രകാശ് ജാവ്‌ദേക്കര്‍ ആണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പ്രകാശ് ജാവ്‌ദേക്കര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ ബൂത്തുകളിലേക്ക് നേരിട്ടെത്തുന്ന തരത്തിലായിരുന്നു കാര്യപരിപാടികള്‍. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തെരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →