പച്ച തേങ്ങ സംഭരണത്തിന് നൂറ് പുതിയ കേന്ദ്രങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ച തേങ്ങ സംഭരണത്തിന് നൂറ് പുതിയ കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചതായി കൃഷിമന്ത്രി. ഇതോടെ സംസ്ഥാനത്തെ സംഭരണകേന്ദ്രങ്ങളുടെ എണ്ണം 150 ആയി. കേരഫെഡ്, അംഗീകൃത സൊസൈറ്റികള്‍, വിഎഫ്പിസികെ എന്നിവ മുഖേനയാണ് ഒരു കിലോയ്ക്ക് മുപ്പത്തിരണ്ട് രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരണം നടത്തുന്നത്. പ്രതിവര്‍ഷം ഒരു തെങ്ങില്‍ നിന്നും സംഭരിക്കാവുന്ന തേങ്ങകളുടെ എണ്ണം അന്‍പതില്‍ നിന്നും എഴുപതാക്കി. കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പുമായി സംഭരണ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം. കേരഫെഡ് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്ന് നേരിട്ട് പച്ചത്തേങ്ങ സംഭരണം നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →