സി.വി. ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മലയാളിയും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍.ഗവര്‍ണറായിരുന്ന ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണു നിയമനം. വികസന അജന്‍ഡ നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച പ്രത്യേക ഗ്രൂപ്പിന്റെ തലവനായിരുന്നു ആനന്ദബോസ്. മണിപ്പുര്‍ ഗവര്‍ണര്‍ ലാ ഗണേശനായിരുന്നു ബംഗാളിന്റെ ചുമതല.ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ആനന്ദബോസ് കോട്ടയം മാന്നാനം സ്വദേശിയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, െവെസ് ചാന്‍സലര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിനു നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണു ബി.ജെ.പിയില്‍ ചേര്‍ന്നത്.

പിന്നീട് മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായും സേവനമനുഷ്ടിച്ചു. സിവില്‍ സര്‍വീസ്, ഭവന വിദഗ്ധന്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.യു.എന്നുമായി കൂടിയാലോചനാ പദവിയില്‍ ഹാബിറ്റാറ്റ് അലയന്‍സിന്റെ ചെയര്‍മാനും യു.എന്‍ ഹാബിറ്റാറ്റ് ഗവേണിങ് കൗണ്‍സില്‍ അംഗവുമാണ്. നിര്‍മിതി കേന്ദ്ര (ബില്‍ഡിങ് സെന്റര്‍), ജില്ലാ ടൂറിസം കൗണ്‍സില്‍, ഹാബിറ്റാറ്റ് അലയന്‍സ് തുടങ്ങി ഭവനം, സദ്ഭരണം, ശാസ്ത്ര സാങ്കേതികം, കൃഷി, ഗ്രാമവികസനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ബോസ് നിരവധി പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും തുടങ്ങി. ജനീവയിലെ യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലും ഫ്രാന്‍സിലെ ഐ.ടി.ഇ.ആര്‍. എന്ന ഇന്റര്‍നാഷണല്‍ ഫ്യൂഷന്‍ എനര്‍ജി ഓര്‍ഗെനെസേഷനിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആറ്റോമിക് എനര്‍ജി എജ്യുക്കേഷന്‍ സൊെസെറ്റിയുടെ ചെയര്‍മാനായിരുന്നു. നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങള്‍ ആനന്ദ ബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →