കേരള പോലീസിൽ വൻ അഴിച്ചുപണി; കത്ത് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ ഇ ബൈജുവിനെയാണ് സ്ഥലം മാറ്റിയത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പിയായിട്ടാണ് മാറ്റം. പകരം റെജി ജേക്കബിനാണ് ചുമതല.

പോലീസിൽ വൻ അഴിച്ചു പണിയാണ് ഉണ്ടായിരിക്കുന്നത്. 30 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി തിരുവനന്തപുരം ഡിസിപി അജിത് കുമാറിനെ നിയമിച്ചു. കൂടാതെ തൃശ്ശൂർ പുതിയ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആയി അങ്കിത് അശോകിനെയും അംഗീകരിച്ചുകൊണ്ട് ഉത്തരവിറക്കി.

കൊല്ലം റൂറൽ എസ് പി കെ ബി രവിയെ വിജിലൻസിലേക്ക് മാറ്റി നിയമിച്ചു. കണ്ണൂർ റൂറൽ എസ് പി കെ ബി രാജീവിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്ക് മാറ്റി. ചൈത്ര തെരേസ ജോണിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →