ഭാരത് ജോഡോയില്‍ യാത്രയില്‍ പങ്കുചേര്‍ന്ന് നടി റിയ സെന്‍

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോളിവുഡ് നടി റിയ സെന്‍. മഹാരാഷ്ട്രയിലെ പര്യടനത്തിലാണു റിയ പദയാത്രയുടെ ഭാഗമായത്.നടി പദയാത്രയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ബോളിവുഡ് താരമായിരുന്ന മൂണ്‍ മൂണ്‍ സെന്നിന്റെ മകളാണു റിയ. ബോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ റിയ മലയാളത്തില്‍ അനന്തഭദ്രം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ പര്യടനം നടത്തവേ പൂജാ ഭട്ട് ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →