സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാനായി 1.30 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്

തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാനായി 1.30 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. മന്ത്രിമാരായ ജി ആർ അനിൽ, വി എൻ വാസവൻ, വി അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.

2022 നവംബർ 10 വ്യാഴാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഈ മാസം നാലിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ മന്ത്രി റോഷി അഗസ്റ്റിന് പുതിയ കാർ വാങ്ങാൻ തുക അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി 2021 മെയ് മാസത്തിനുശേഷം 6.5 കോടി രൂപ ചെലവഴിച്ച് 18 പുതിയ കാറുകളാണ് വാങ്ങിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →