കേന്ദ്രസംഘം പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ആലപ്പുഴ:പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് നിയോ​ഗിക്കപ്പെട്ട പ്രത്യേക കേന്ദ്ര സംഘം ചൊവ്വാഴ്ച ജില്ലയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ ജില്ല മൃ​ഗസംരക്ഷണ ഓഫീസിലെത്തിയ സംഘം ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.എസ്.ബിന്ദു, ഡോ. ബി സന്തോഷ് കുമാര്‍ എന്നിവരുമായും ചർച്ച നടത്തി. 

തുടർന്ന് ചെറുതന, പള്ളിപ്പാട്, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിലെ പക്ഷിപ്പനി ബാധിതപ്രദേശങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ഈ പ്രദേശങ്ങളിലെ കടകളിലും സംഘം പരിശോധന നടത്തി. ഡോ. അധിരാജ് മിശ്ര (അസി. കമ്മീഷണര്‍, ഡി.എ.ഡി.എഫ്., ന്യൂ ഡെല്‍ഹി), ഡോ. മുഹമ്മദ് മുദസ്സര്‍ ചന്ദ (സീനിയര്‍ സയന്റിസ്റ്റ്, ഐ.സി.എ.ആര്‍., ബാംഗ്ലൂര്‍), ഡോ. ചക്രാധര്‍ ടോഷ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, നിഹ്‌സാദ്, ഭോപ്പാല്‍), ഡോ. പ്രവീണ്‍ പുന്നൂസ് (അസി. ഡയറക്ടര്‍ എ.ഡി.ഡി.എല്‍., തിരുവല്ല), ഡോ. സഞ്ജയ് സിയാദ് പാലോട് എന്നിവരാണ് സംഘത്തിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →