11 ബി.ജെ.പി. പ്രാദേശിക നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബി.ജെ.പിയില്‍ കൂട്ടരാജി. 11 ബി.ജെ.പി. പ്രാദേശിക നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.തങ്ങളുടെ കഠിനാധ്വാനം ഒരിക്കലും ബി.ജെ.പിയില്‍ അംഗീകരിക്കപ്പെടാത്തതിനാലാണ് 11 പേര്‍ രാജിവച്ചതെന്ന് എ.എ.പി. നേതാവ് ദുര്‍ഗേഷ് പഥക് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി അവര്‍ ബി.ജെ.പിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്.

എന്നാല്‍, പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നം ഉന്നയിക്കുമ്പോഴെല്ലാം അധികാരികള്‍ അവരെ അവഗണിക്കുകയായിരുന്നു- ദുര്‍ഗേഷ് പഥക് പറഞ്ഞു. എ.എ.പിയില്‍ ചേര്‍ന്ന ബി.ജെ.പി. നേതാക്കളില്‍ മുന്‍ വാര്‍ഡ് െവെസ് പ്രസിഡന്റ് പൂജ അറോറ, മഹിളാ മോര്‍ച്ചയുടെ മുന്‍ വൈസ് പ്രസിഡന്റുമാരായ ചിത്ര ലാംബ, ഭാവന ജെയിന്‍ എന്നിവരും ഉള്‍പ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →