പൊലീസിൽ കള്ള നാണയങ്ങൾ ഉണ്ട് : പോലീസിനെതിരെ സ്പീക്കറുടെ വിമർശനം

തിരുവനന്തപുരം : ജനങ്ങളുടെ മേൽ കുതിര കയറാനുള്ളതല്ല തലയിലെ തൊപ്പിയും നക്ഷത്രവുമെന്ന് സ്പീക്കർ എ എൻ ഷംസീർ.പോലീസ് പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും കൂട്ടത്തിലുള്ളവർ തെറ്റു ചെയ്താൽ പൊലീസ് സംരക്ഷിക്കേണ്ടതില്ലെന്നും, പത്തുശതമാനത്തിന്റെ തെറ്റ് കാരണം മുഴുവൻ സേനയും ചീത്ത കേൾക്കുന്നു എന്നും പൊലീസ് അസോസിയേഷൻ പരിപാടിക്കിടെ സ്പീക്കർ പറഞ്ഞു. പൊലീസുകാർ തന്നെ കുറ്റക്കാരാകുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പരാമർശം.

പൊലീസ് ജനങ്ങളുടെ സേവകരാകണം. പൊലീസിന് പലപ്പോഴും പിശകുകൾ പറ്റിയേക്കാം. മനുഷ്യ സഹജമായ പിശകാകാം അത്. പക്ഷേ അതുപോലും പൊതുസമൂഹം ആഗ്രഹിക്കാത്തതിനാൽ ആണ് വിമർശിക്കപ്പെടുന്നത്. അത് ഉൾക്കൊണ്ട് വേണം പൊലീസ് സേന പ്രവർത്തിക്കാൻ. ഇന്ന് പോലും പൊലീസിനെതിരെയുള്ള വാർത്തകളാണ് വരുന്നത്. പൊലീസിൽ കള്ള നാണയങ്ങൾ ഉണ്ട്. അവർ നടത്തുന്ന തെറ്റായ പ്രവർത്തനങ്ങൾക്ക് ചീത്ത കേൾക്കേണ്ടി വരുന്നത് മുഴുവൻ പേരും ആണ്. അത് കണ്ടെത്തി തിരുത്താൻ ആകണമെന്നും സ്പീക്കർ പറഞ്ഞു.

ഉന്നത അക്കാദമിക വിദ്യാഭ്യാസം ഉള്ളവരാണ് സേനയിൽ അധികവും. വിനയത്തോടെ പെരുമാറാൻ കഴിയണം. ജോലി സമ്മർദം കാരണം ജനങ്ങളുടെ മേൽ കുതിര കയറിയാൽ മുഴുവൻ സേനയും അതിന്റെ പഴി കേൾക്കേണ്ടി വരും. രാജ്യത്തിന് തന്നെ മാതൃക ആയ സേനയാണ് പൊലീസ്. പക്ഷേ ചില തെറ്റായ പ്രവണതകളെ വിമർശിക്കുമെന്നും ഷംസീർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →