തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്‍ഭവനിലെത്തി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണ്ണായകമാണ്. 09/11/22 ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഓർഡിനൻസ് ലഭിച്ചാൽ ഗവർണർ എന്ത് ചെയ്യും എന്നതിൽ സർക്കാരിന് ആശങ്ക ഉണ്ട്. അനിശ്ചിതത്വത്തിനിടെ ഗവർണര്‍ 12/11/22 ശനിയാഴ്ച ദില്ലിക്ക് പോകും. വിദഗ്ദ്ധോപദേശം നോക്കി തുടർ നടപടി എടുക്കാനാണ് നീക്കം.
ഗവർണറുടെ ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ് രാജ്‍ഭവനില്‍, ഗവര്‍ണറുടെ തുടര്‍ നടപടി നിര്‍ണായകം
