ന്യൂഡല്‍ഹി: ഇരുന്നൂറു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഇടക്കാലജാമ്യം ഡല്‍ഹി കോടതി ചൊവ്വാഴ്ച വരെ നീട്ടി. ജാമ്യാപേക്ഷയില്‍ കോടതി 15/11/2022 ചൊവ്വാഴ്ച വിധി പറയും.നടി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നു ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചിരുന്നു. എന്നാല്‍, ഇതുവരെ എന്തുകൊണ്ട് നടിയെ അറസ്റ്റ്‌ചെയ്തില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം. സുകേഷ് ചന്ദ്രശേഖരന്‍ ഉള്‍പ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ ശ്രീലങ്കന്‍ വംശജയായ ജാക്വിലിനും പങ്കുണ്ടെന്നാണ് കേസ്.
ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഇടക്കാലജാമ്യം നീട്ടി
