അനധികൃത ഖനനം, കള്ളപ്പണം: തെലങ്കാന മന്ത്രിയുടെ സ്ഥാപനങ്ങളില്‍ ഇ.ഡി. റെയ്ഡ്

ഹൈദരാബാദ്: അനധികൃത ഖനനം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്.) മന്ത്രിയുടെ സ്വത്തുവകകള്‍ പരിശോധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെലങ്കാന മന്ത്രി ഗാംഗുല കമലാകര്‍ കുടുംബത്തോടൊപ്പം ദുബായില്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലടക്കം റെയ്ഡ്.പിന്നാക്ക വിഭാഗ ക്ഷേമം, ഭക്ഷ്യ സിവില്‍ സെപ്ലെസ് വകുപ്പ് മന്ത്രിയാണ് കമലാകര്‍. കരിംനഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.കമലാകര്‍ക്ക് കരിംനഗറില്‍ ഗ്രാെനെറ്റ് സ്ഥാപനമുണ്ട്. 2012ല്‍ അദ്ദേഹത്തിന്റെ അനധികൃത ഇടപാടുകളിലൂടെ ഖജനാവിന് 750 കോടി രൂപ നഷ്ടമായെന്ന് ആരോപിച്ച് കേസെടുത്തിരുന്നു. കഴിഞ്ഞ നവംബറില്‍ ബി.ജെ.പി നേതാക്കള്‍ വീണ്ടും പരാതിയും നല്‍കി.

മന്ത്രിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ബി.ജെ.പിയും തെലങ്കാന രാഷ്ട്ര സമിതിയുമായുള്ള ഉരസല്‍ വര്‍ധിപ്പിക്കും. ടി.ആര്‍.എസ്. തലവനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു ബി.ജെ.പി. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. നാല് ടി.ആര്‍.എസ് എം.എല്‍.എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടു ദിവസങ്ങളേ ആയുള്ളൂ. ഇതിന്റ പേരില്‍ മോദിയെ കെ.സി.ആര്‍. കടന്നാക്രമിക്കുകയും ചെയ്തിരുന്നു.കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ പീഡിപ്പിക്കുൂന്നെന്ന് ബി.ജെ.പി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ആരോപണവര്‍ഷമുണ്ട്. ബി.ജെ.പി. ഈ ആരോപണം നിഷേധിച്ചു. സി.ബി.ഐ പോലുള്ള പ്രത്യേക അന്വേഷണ സംഘമോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ നടക്കട്ടെ എന്ന നിലപാടിലാണവര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →