മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ദേഹത്ത് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് വിമാനത്താവളത്തിനു പുറത്ത് പോലീസിന്റെ പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ചുകടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികംവരുന്ന സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീനെ (30) പോലീസ് പിടികൂടി.
ജിദ്ദയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവാവ് 1.006 കിലോഗ്രാം സ്വര്‍ണം മിശ്രിതരൂപത്തിലാക്കി നാലു കാപ്‌സ്യൂളുകളായി ഒളിപ്പിച്ചുകടത്താനാണു ശ്രമിച്ചത്. രാത്രി 9.30ന് ജിദ്ദയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് എത്തിയത്.
കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ മുഹിയുദ്ദീനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. മുഹിയുദ്ദീന്‍ തന്നെ കൊണ്ടുപോവാന്‍ വന്ന സുഹൃത്തിനോടൊപ്പം കാറില്‍ പുറത്തേക്കുപോകുംവഴി സീറോ പോയിന്റില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിയുദ്ദീനെ കസ്റ്റഡിയിലെടുത്തത്.
മുഹിയുദ്ദീനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സറേ പരിശോധനയില്‍ വയറിനകത്ത് സ്വര്‍ണമിശ്രിതമടങ്ങിയ നാലു കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു മുഹിയുദ്ദീനെ ജിദ്ദയില്‍നിന്നു സ്വര്‍ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.