തെരഞ്ഞെടുപ്പിനു നാലുദിവസം ശേഷിക്കെ ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍

സിംല: നിയമസഭാ തെരഞ്ഞെടുപ്പിനു നാലുദിവസം മുമ്പ് ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിനു വന്‍തിരിച്ചടി. പി.സി.സി. മുന്‍ ജനറല്‍ സ്രെകട്ടറി ധരംപാല്‍ താക്കുര്‍ ഖണ്ഡ് ഉള്‍പ്പെടെ, പാര്‍ട്ടി വിട്ട 26 നേതാക്കള്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നു. നവംബർ 12-നാണ് ഹിമാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.ധരംപാല്‍ താക്കൂറിനെക്കൂടാതെ പി.സി.സി. മുന്‍ സെക്രട്ടറി ആകാശ്‌ സൈനി, മുന്‍ കൗണ്‍സിലര്‍ രാജന്‍ താക്കുര്‍, ഡി.സി.സി. സെക്രട്ടറി ദേവേന്ദ്ര സിങ്, ഡി.സി.സി. മുന്‍ വൈസ് പ്രസിഡന്റ് അമിത് മേത്ത, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ നേഗി, മുനീഷ് മാണ്ഡ്യ, ജയ് മാശക്തി സോഷ്യല്‍ സംസ്ഥാന്‍ പ്രസിഡന്റ് ജോഗീന്ദര്‍ താക്കുര്‍, ടാക്സി യൂണിയന്‍ നേതാവ് രാകേഷ് ചൗഹാന്‍, ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍ ഹെറിറ്റേജ് സിംല പ്രസിഡന്റ് ധര്‍മേന്ദ്രകുമാര്‍ തുടങ്ങിയവരാണു കോണ്‍ഗ്രസ് വിട്ടത്. മുഖ്യമ്രന്തി ജയ്റാം താക്കൂര്‍ ഉള്‍പ്പെടെ മുതിര്‍ന്നനേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ഇവര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →