നാദാപുരം: സംസ്ഥാനത്ത് നിലവിലുള്ള സംഭരണകേന്ദ്രങ്ങള്‍ക്കു പുറമേ നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമേകാനായി നാളികേര സംഭരണത്തിന് 100 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംഭരണം നടത്തും. വാഹനങ്ങള്‍ കൃഷിവകുപ്പ് ഏര്‍പ്പെടുത്തും. കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങള്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കും. തൂണേരി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വര്‍ഷ പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
തൂണേരി ബ്രാന്‍ഡില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇ.കെ. വിജയന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പ്രിന്‍സിപ്പല്‍ പി.ആര്‍. രമാദേവി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന സ്വാഗതവും അശ്വതി വിജയന്‍ നന്ദിയും പറഞ്ഞു.