ശുചിത്വമില്ല: കെട്ടിട ഉടമയ്ക്ക് പിഴ ചുമത്തി

വാണിമേല്‍: കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം ശുചിയായി സൂക്ഷിക്കാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമയ്ക്ക് വാണിമേല്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പിഴ ചുമത്തി. കുങ്കന്‍ നിരവിലുള്ള താമസ സ്ഥലത്ത് മാലിന്യ പ്രശ്നമുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. കെട്ടിട ഉടമയായ കുഞ്ഞിപ്പറമ്പത്ത് കാസിമില്‍ നിന്ന് 5000 രൂപ പിഴയായി ഈടാക്കി. മൂന്ന് ദിവസത്തിനകം കെട്ടിടവും പരിസരവും ശുചീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജന്‍, ജെ.എച്ച്.ഐമാരായ കെ.കെ. ശ്രീജിത്ത്, പി. വിജയരാഘവന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →