വിഴിഞ്ഞം നിര്‍മാണത്തിന് സംരക്ഷണം നല്‍കണമെന്ന് വീണ്ടും ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയേ കഴിയുവെന്ന്‌ ഹൈക്കോടതി. സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തരവുണ്ടായിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചതാണ് കോടതി പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയത്. ഇതേത്തുടര്‍ന്നാണ് കോടതി വീണ്ടും ശക്തമായ നിര്‍ദേശം നല്‍കിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി, പദ്ധതി പ്രദേശത്തെ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.അതേസമയം ഗര്‍ഭിണികളും വൃദ്ധരും സമരപ്പന്തലില്‍ ഉള്ളതുകൊണ്ട് പൊളിച്ചു നീക്കല്‍ അസാദ്ധ്യമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങളൊന്നും ഇതുവഴി വന്നിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വാഹനങ്ങള്‍ എത്തിയാല്‍ തടയില്ലെന്ന് സമരസമിതിയും കോടതിയെ അറിയിച്ചിരുന്നു.

സംരക്ഷണത്തിന് കേന്ദ്ര സേനയെ ആവശ്യമാണെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് മുന്‍െകെയെടുക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രമസമാധാനച്ചുമതലയുളള എ.ഡി.ജി.പി. വഴിയാണ് ഇക്കാര്യം കോടതിയെ അറിയിക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തുടരുന്ന സമരം മൂലം തുറമഖ നിര്‍മാണം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണെന്നും കോടതി ഇടപെടല്‍ വേണമെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ ആവശ്യം. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →