കരിപ്പൂരില്‍ 62.53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1191 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കരിപ്പൂര്‍ പോലീസും പിടികൂടി. മൂന്ന് കേസുകളിലായി 62.53 ലക്ഷം രൂപയുടെ സ്വര്‍ണമാണു പിടികൂടിയത്. കോഴിക്കോട് മാങ്കാവ് കൂലിത്തറ നാലളത്ത് ഇബ്രാഹിം ബാദ്ഷ (30), കാസര്‍ഗോഡ് പെരുമ്പള വലിയമൂല അബ്ദുല്‍ അഫ്സല്‍ (23) എന്നിവരെ കരിപ്പൂര്‍ പോലീസും കാസര്‍ഗോഡ് കുമ്പള സ്വദേശി അബ്ദുല്‍ മനാസിര്‍ (25) എന്നയാളെ എയര്‍ കസ്റ്റംസുമാണ് പിടികൂടിയത്.എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഷാര്‍ജ-കരിപ്പൂര്‍ വിമാനത്തിലാണ് ഇബ്രാഹിം ബാദുഷയും അഫ്സലും കരിപ്പൂരെത്തിയത്. വായക്കുള്ളില്‍ ഒളിപ്പിച്ച 214 ഗ്രാം സ്വര്‍ണമാണ് ഇബ്രാഹീം ബാദുഷയില്‍നിന്ന് കണ്ടെടുത്തത്. അബ്ദുല്‍ അഫ്സലില്‍നിന്ന് 233 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.കോഴിക്കോട് ഡി.ആര്‍.ഐ. വിഭാഗം നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അബ്ദുല്‍ മനാസിറിനെ കസ്റ്റംസ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 744 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →