വയനാട്: മീനങ്ങാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രണ്ടിടങ്ങളിലായി ഏഴ് ആടുകളെ കടുവ കൊന്നു. കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാല് ആടുകളെയും മീനങ്ങാടി ആവയല്‍ പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ മൂന്ന് ആടുകളെയുമാണ് കടുവ കൊന്നത്. ഇന്നലെ (നവംബര്‍ 5) മീനങ്ങാടി യൂക്കാലി കവലയില്‍ മൂന്ന് ആടുകളെയും കടുവ കൊന്നിരുന്നു. ഇതോടെ ഒരു മാസത്തിനിടെ പ്രദേശത്ത് കടുവയുടെ ആക്രമണത്തിനിരയാകുന്ന ആടുകളുടെ എണ്ണം 21 ആയി. കടുവയെ പിടികൂടാന്‍ സാധിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
മീനങ്ങാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം
