വിഴിഞ്ഞം സമരത്തില്‍ ഒത്തുതീര്‍പ്പിന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ഒത്തുതീര്‍പ്പിന് അദാനി ഗ്രൂപ്പ്. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കാമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. സമരക്കാരുമായി ചര്‍ച്ച നടത്താനായി സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരുമായുള്ള ചര്‍ച്ചയിലാണ് അദാനി ഗ്രൂപ്പ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.സമരക്കാരുമായി നേരിട്ട് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.വിഴിഞ്ഞം തുറമുഖത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കാമെന്ന നിര്‍ദ്ദേശമാണ് പ്രധാനമായും പരിഗണനയിലുള്ളത്.

അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ ലത്തീന്‍ അതിരൂപതയെ അറിയിക്കും. എന്നാല്‍ തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്നതുള്‍പ്പെടെയുള്ള ഏഴ് ആവശ്യങ്ങളില്‍ അനുകൂല നടപടി ഉണ്ടാകുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിഴിഞ്ഞം സമര സമിതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →