ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേര്‍ക്കുണ്ടായ ആക്രമണത്തെ പരാജയപ്പെടുത്തിയ ആളെ അഭിനന്ദിച്ച് ഇമ്രാന്റെ മുന്‍ ഭാര്യ ജെമിമ ഗോള്‍ഡ്സ്മിത്ത്.ഗുജ്റാന്‍വാലയില്‍ നടന്ന പാര്‍ട്ടിയുടെ ലോങ് മാര്‍ച്ചിനിടെയാണ് ഇമ്രാന്റെ പാദത്തില്‍ വെടിയേറ്റത്. ഇമ്രാന്‍ സുരക്ഷിതനാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍, ഇമ്രാന്റെ മക്കളുടെ പേരില്‍ രക്ഷിച്ച ആള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു ട്വിറ്റര്‍ സന്ദേശത്തില്‍ ഗോള്‍ഡ് സ്മിത്തിന്റെ വാക്കുകള്‍.വാര്‍ത്ത ഭയപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതില്‍ ദൈവത്തിന് നന്ദി. ജനക്കൂട്ടത്തിനിടയില്‍ നിന്ന് വെടിയുതിര്‍ത്ത തോക്കുധാരിയെ നേരിട്ടയാള്‍ക്ക് അദ്ദേഹത്തിന്റെ മക്കളുടെ പേരിലും നന്ദി അറിയിക്കുന്നു”- ഗോള്‍ഡ് സ്മിത്ത് ട്വീറ്റ് ചെയ്തു. ഇമ്രാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചിരുന്നു.