ലണ്ടന്‍: വേതന വര്‍ധന ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ വിഖ്യാതമായ ഹീത്രു വിമാനത്താവളത്തിലെ ജീവനക്കാര്‍ പണിമുടക്കും. 18 മുതല്‍ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക്. ഗ്രൗണ്ട് ഹാന്‍ഡ്ലിങ്, ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് കാര്‍ഗോ വിഭാഗങ്ങളിലായുള്ള 700 ജീവനക്കാരാണ് പണിമുടക്കുന്നത്. എമിറേറ്റ്സ് ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ട് സര്‍വീസ് വിഭാഗമായ ദുബായ് നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സ ഏര്‍പ്പെടുത്തിയ ജീവനക്കാരാണ് പണിമുടക്കുന്നത്. 20 മുതലാണു ഖത്തര്‍ ലോകകപ്പ്. ലോകകപ്പ് പ്രമാണിച്ച് 10 അധിക ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തിയ ഖത്തര്‍ എയര്‍വേസിനെയാണ് പണിമുടക്ക് രൂക്ഷമായി ബാധിക്കുക. ഹീത്രുവിലെ 2,3,4 ടെര്‍മിനലുകളെയാണ് പണിമുടക്ക് രൂക്ഷമായി ബാധിക്കുകയെന്ന് യുണൈറ്റ് യൂണിയന്‍ വ്യക്തമാക്കി. വിര്‍ജിന്‍, സിംഗപ്പഒര്‍ എയര്‍ലൈന്‍സ്, കാതി-പസഫിക് ആന്‍ഡ് എമിറേറ്റ്സ് തുടങ്ങിയ എയര്‍ലൈനുകളെയും പണിമുടക്ക് ബാധിക്കും.
വിഖ്യാതമായ ഹീത്രു വിമാനത്താവളത്തിലെ ജീവനക്കാര്‍ പണിമുടക്കിലേക്ക്
