കൈമനം വനിതാ പോളിടെക്‌നിക് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 7ന് കൈമനം പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10ന് പോളിടെക്‌നിക് കോളേജിൽ രജിസ്റ്റർ ചെയ്യണം. 11 മണി വരെ രജിസ്റ്റർ ചെയ്യുന്നവരെ ഉൾപ്പെടുത്തി റാങ്ക് അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകും. ഒഴിവുകളുടെ വിവരം polyadmission.org/gifd എന്ന വെബ്‌സൈറ്റിലെ vacancy position എന്ന ലിങ്കിൽ ലഭ്യമാണ്.