കാട്ടാക്കട സബ് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വര്‍ണാഭമായ പരിപാടികളോടെ നടന്നു. സബ് ഡിവിഷനിലെ 11 യൂണിറ്റുകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 444 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് നടന്ന പരേഡില്‍ വിദ്യാഭാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സല്യൂട്ട് സ്വീകരിച്ചു. കീഴാറൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മാസ്റ്റര്‍ അഭിഷേക് ആണ് പരേഡ് നയിച്ചത്. ജി .സ്റ്റീഫന്‍ എം. എല്‍. എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജി .ലാല്‍ കൃഷ്ണന്‍, ഇന്ദുലേഖ എന്നിവരും മുതിര്‍ന്ന പോലീസുദ്യോഗസ്ഥരും മുഖ്യാതിഥികളായി. രക്ഷിതാക്കളും കുട്ടികളുമടക്കം നിരവധി പേർ പരേഡ് കാണുന്നതിനെത്തിയിരുന്നു.