തിരൂര്‍: റെയില്‍വേ സ്‌റ്റേഷന്‍ വാഹന പാര്‍ക്കിംഗ് പരിസരത്ത് കഴിഞ്ഞദിവസം മോഷണശ്രമത്തിനിടയില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് പിടികൂടി. ബാലുശ്ശേരി സ്വദേശി ഇരുള്‍കുന്നുമ്മല്‍ യാസിര്‍(27), കൂരാച്ചുണ്ട് സ്വദേശി പോത്തുലാട്ട് താഴെവീട്ടില്‍ അമല്‍ കൃഷ്ണ(23) എന്നിവരെയാണ് കഴിഞ്ഞദിവസം പെട്രോളിങ് ഡ്യൂട്ടിക്കിടെ പോലീസ് പിടികൂടിയത്.
കോഴിക്കോട് ജില്ലയില്‍ മോഷണ കേസുകളില്‍ പ്രതികളായ ഇരുവരും പാര്‍ക്കിംഗ് സ്ഥലത്തെ ബൈക്കുകള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തവെയാണ് പോലീസിനെ കണ്ട് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത് . പിന്നീട് ഇവരെ പിടികൂടി സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തു പരിശോധിച്ചപ്പോഴാണ് മോഷണം തന്നെയാണ് ഉദ്ദേശമെന്ന് തിരിച്ചറിഞ്ഞത്. തിരൂര്‍ സി.ഐ ജിജോ എം.ജെ, എസ്.ഐ മാരായ സജേഷ് സി ജോസ്, വിപിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.