ലഹരി വിരുദ്ധ ക്യാംപയിൻ : വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മനുഷ്യശൃംഖല സംഘടിപ്പിച്ചു

‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാംപയിനിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ മനുഷ്യശൃംഖല തീർത്തു. ചൂരത്തോട് മുതൽ വേങ്ങൂർ പള്ളിത്താഴം വരെ നീണ്ട  മനുഷ്യശൃംഖലയിൽ  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അണിചേർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് പരിപാടിയിൽ പങ്കെടുത്തവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ നാരായണൻ നായർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, മെമ്പർമാരായ ആൻസി ജോബി, ബേസിൽ കല്ലറയ്ക്കൽ, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു, പി.വി.പിറ്റർ, ജിനു ബിജു, കെ.എസ് ശശികല, വിനു സാഗർ, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, വിവിധ രാഷ്ട്രീയ പാർട്ടി  പ്രതിനിധികളായ ജോയി, ജെയ്മോൻ ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ 
കെ.എസ് രമ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →