മോര്‍ബി: ഗുജറാത്തിലെ മോര്‍ബി ടൗണിലെ തൂക്ക് പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ രാജ്കോട്ടില്‍ നിന്നുള്ള ലോക്സഭാംഗത്തിനു നഷ്ടമായത് 12 കുടുംബാംഗങ്ങളെ. ബി.ജെ.പി. എം.പി. മോഹന്‍ കുന്ദരിയയുടെ അടുത്ത ബന്ധുക്കളായ അഞ്ച് കുട്ടികള്‍, നാല് സ്ത്രീകള്‍, മൂന്ന് പുരുഷന്മാര് എന്നിവരാണു മരിച്ചത്. അപകടം നടന്ന് അരമണിക്കൂറിനകം സംഭവസ്ഥലത്തെത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.
തൂക്ക് പാലം തകര്‍ന്ന സംഭവം: മരിച്ചവരില്‍ ബി.ജെ.പി.യുടെ എം.പിയുടെ 12 ബന്ധുക്കളും
