അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

കൊച്ചി : അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തി നശിച്ചു. 2022 ഒക്ടോബർ 30 രാത്രി 11.00 മണിയോടെയായിരുന്നു അപകടം.

തേവരയിലേക്ക് വരുകയായിരുന്ന കാറും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന മിനി ലോറിയും ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. മിനി ലോറി യൂ ടേൺ എടുക്കുന്നതിനിടയിൽ കാർ ലോറിയുടെ ഡീസൽ ടാങ്കിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ഒരു കുട്ടിയും, രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നത്. കുട്ടിക്ക് കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →