ജയിക്കാത്ത നോര്‍ത്ത് ഈസ്റ്റ്

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ ജംഷഡ്പൂരിന് ആദ്യ ജയം. സ്വന്തം തട്ടകമായ ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്ക് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ അവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0 ത്തിനു തോല്‍പ്പിച്ചു.31-ാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്‌ലി നേടിയ ഗോളിലാണു ജംഷഡ്പൂര്‍ ജയിച്ചത്. 31-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നാണ് പീറ്റര്‍ ഹാര്‍ട്‌ലി ഗോളടിച്ചത്.നാല് കളികളും തോറ്റ നോര്‍ത്ത് ഈസ്റ്റ് ഇതുവരെ അക്കൗണ്ട് തുറന്നില്ല. അവര്‍ക്ക് ആകെ ഒരു ഗോള്‍ മാത്രമേ അടിക്കാനായുള്ളു. മൂന്ന് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ ജംഷഡ്പുര്‍ ആറാമതാണ്. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കേ പാര്‍ഥിബ് ഗൊഗോയി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു തിരിച്ചടിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →