പത്തനാപുരം കല്ലുംകടവ് പാലം തകര്‍ന്നത് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. എംഎല്‍എ വിഷയം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പെടുത്തി, മൂന്ന് ദിവസത്തിനകം പാലം തകരാര്‍ പരിഹരിച്ചു സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാലത്തിന്റെ അപ്രോച് റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
കോന്നി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കലഞ്ഞൂര്‍ ഇടത്തറ വന്ന് തിരിഞ്ഞ് പാതിരിക്കല്‍ വഴി പത്തനാപുരത്തേക്ക് പോകാം. പുനലൂരില്‍ നിന്ന് വരുന്നവര്‍ക്ക് സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പാതിരിക്കല്‍ വഴി ഇടത്തറ എത്തി പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യാം. കെ.പി. റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പുതുവല്‍ ശാലേപുരം ജംഗ്ഷനില്‍ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂര്‍ വഴി പത്തനാപുരം ടൗണില്‍ കയറാം. മഞ്ചളളൂര്‍ എത്തി കവല ജംഗ്ഷനിലൂടെ പുനലൂര്‍ ഭാഗത്തേക്കും പോകാം.
എംഎല്‍എ യോടൊപ്പം പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനിതാ രാജേഷ്, അനന്തു പിള്ള, പത്തനാപുരം പഞ്ചായത്ത് അംഗങ്ങളായ സാജു ഖാന്‍, ഫറൂഖ് മുഹമ്മദ്, തനൂജ, കെ വൈ. സുനറ്റ്, കെ.എസ്. ടി.പി. ചീഫ് എന്‍ജിനീയര്‍ കെ. ലിസി , സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബിന്ദു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റോണി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷൈബി, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.