ബുള്ളറ്റ് മോഷണം: ‘എസ്.ഐ ബിജു’ അറസ്റ്റില്‍


കട്ടപ്പന: ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നു ബുള്ളറ്റ് െബെക്കുകള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ മോഷ്ടാവ് പിടിയില്‍. എസ്.ഐ: ബിജു എന്നറിയപ്പെടുന്ന കാമാക്ഷി വലിയപറമ്പില്‍ ബിജു (46)വിനെയാണ് കട്ടപ്പന ഡിെവെ.എസ്.പി: വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുരിക്കാശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്‌േറ്റഷന്‍ പരിധികളില്‍ നിന്ന് അഞ്ചോളം ബുള്ളറ്റുകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. രണ്ട് ബുള്ളറ്റുകള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. നൂറോളം സി.സി. ടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

ഇയാള്‍ക്കെതിരേ സംസ്ഥാനത്ത് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഭവന ഭേദനം, വാഹന മോഷണം തുടങ്ങി അഞ്ഞൂറിലേറെ കേസുകള്‍ നിലവിലുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പല കേസുകളിലായി 15 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്. നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചി കുത്തിപ്പൊളിച്ചും മോഷണം നടത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലെ കോടതികള്‍ ഇയാളെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്തിടെ തമിഴ്‌നാട്ടുകാരായ കൊടുംകുറ്റവാളികളെ കേരളത്തിലെത്തിച്ച് സമീപപ്രദേശങ്ങളിലെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും, ബാങ്കുകളിലും കവര്‍ച്ച നടത്തുന്നതിനു പദ്ധതി തയാറാക്കി വരുന്നതിനിടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശ പ്രകാരം കട്ടപ്പന ഡിെവെ.എസ്.പി. വി.എ. നിഷാദ്‌മോന്‍, തങ്കമണി ഐ.പി. അജിത്ത്, എസ്.ഐമാരായ സജിമോന്‍ ജോസഫ്, അഗസ്റ്റിന്‍, എ.എസ്.ഐ സുെബെര്‍, എസ്.സി.പി.ഒമാരായ ജോര്‍ജ്, ജോബിന്‍ ജോസ്, സിനോജ്, ടോണി ജോണ്‍, സി.പി.ഒമാരായ ടിനോജ്, അനസ്‌കബീര്‍, ഡി.വി.ആര്‍. എസ്.സി.പി.ഒ അനീഷ് വിശ്വംഭരന്‍, ജിമ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →