പയ്യന്നൂര്‍ എം.എല്‍.എക്കെതിരേ വധഭീഷണി; പൂജാരി അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂര്‍ എം.എല്‍.എ: ടി.ഐ. മധുസൂദനനെതിരേ ഫോണില്‍ വധഭീഷണി മുഴക്കിയ കേസില്‍ ക്ഷേത്രപൂജാരി അറസ്റ്റില്‍.ചെറുതാഴം കൊവ്വല്‍ പരത്തി വീട്ടില്‍ വിജേഷ് കുമാറി (35)നെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ കോട്ടയത്ത് ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. 2018-ല്‍ സി.പി.എം. നേതാവ് പി. ജയരാജനെതിരേയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.കഴിഞ്ഞ അഞ്ചിനു രാത്രി എം.എല്‍.എയുടെ മൊെബെല്‍ ഫോണിലേക്കും ഏരിയാ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലേക്കും വിളിച്ചാണ് വിജേഷ് ഭീഷണി മുഴക്കിയത്. എം.എല്‍.എയെ അപായപ്പെടുത്തുമെന്നും ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിക്കുമെന്നുമായിരുന്നു ഭീഷണി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →