10 ഭീകരരുടെ അക്കൗണ്ട് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍.ബി.ഐ.

മുംബൈ: ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ച 10 വ്യക്തികളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകളോടും ഇതര ധനകാര്യ സ്ഥാപനങ്ങളോടുംആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്.ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കറെ തോയ്ബ, മറ്റ് നിരോധിത സംഘടനകള്‍ എന്നിവയിലെ 10 അംഗങ്ങളെയാണ് യു.എ.പി.എ. നിയമപ്രകാരം ഒക്ടോബർ നാലിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ വിഘടനവാദപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഇവരില്‍ പലരും പാകിസ്താന്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്.

Share
അഭിപ്രായം എഴുതാം